
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്ക് വോട്ട്ചെയ്യുന്നതിന് അഞ്ച് മണ്ഡലങ്ങളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു.ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന്വരെയാണ് പോസ്റ്റല്‍ വോട്ടിന് അവസരം.

തിരിച്ചറിയല്‍ രേഖയും നിയമന ഉത്തരവിന്‍റെ പകര്‍പ്പുമായി ഹാജരാകുന്നവര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വോട്ട് ചെയ്യാം. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തില്‍ കുമ്പള ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട്ആര്‍.ഡി.ഒ ഓഫീസ്, ഉദുമ മണ്ഡലത്തില്‍ പെരിയ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ്ങ്ഹാള്‍ എന്നിവിടങ്ങളിലാണ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രര്‍ത്തിക്കുന്നത്.
പോളിംഗ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലുള്ളതിനാല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ രണ്ട്സംഘങ്ങളുടെ സേവനം ലഭ്യമാണ്. ഈ സൗകര്യം പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച എല്ലാ ജീവനക്കാരും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
