കൊവിഡ് കാലത്തിന് അവസാനം കുറിച്ച് ഇംഗ്ലണ്ട്; ഉടന്‍ പരിശീലനം ആരംഭിക്കും

  • Post category:sports
  • Reading time:1 min read

ദീർഘകാലം നീണ്ടുനിന്ന കൊവിഡ്ക്കാലം കഴിഞ്ഞ് വീണ്ടും കളിക്കാലത്തിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടു പോവാന്‍ തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട്. ടീമിന്‍റെ ക്രിക്കറ്റ് പുനരാരംഭിക്കാന്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). അടുത്ത ആഴ്ചയില്‍ താരങ്ങളുടെ പരിശീലനം പുനരാരംഭിക്കാനും ഇ.സി.ബി തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ നേരത്തേ മാറ്റി വച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്‍റെ പരമ്പര ജൂലൈ എട്ടിന് ആരംഭിച്ചേക്കും.നിലവില്‍ ലോക ക്രിക്കറ്റില്‍ മല്‍സരം പുനരാരംഭിക്കാന്‍ ആദ്യമായി മുന്നോട്ടു വന്ന ടീം കൂടിയാണ് ഇംഗ്ലണ്ട്.ഒരുസമയം ഒരു ബൗളര്‍ എന്ന നിലയിലായിരിക്കും താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുക. താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോച്ചുമാരും ഒപ്പമുണ്ടാവും. ബൗളര്‍മാരായിരിക്കും തുടക്കത്തില്‍ പരിശീലനം ആരംഭിക്കുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പടിപടിയായി പരിശീലനം നടത്താന്‍ തുടങ്ങുമെന്നാണ് വിവരം.

11 വ്യത്യസ്ത വേദികളിലായി സെന്‍ട്രല്‍ കരാറിലുള്‍പ്പെട്ട 30 താരങ്ങളാണ് പരിശീലനത്തിലേര്‍പ്പെടുക. ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കായിരിക്കും പരിശീലനം നടത്തുകയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പരിശീലനത്തിനു വേണ്ടി തിരിച്ചെത്തുമ്പോള്‍ കായിക താരങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ യു.കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

0Shares