
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയം അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനുണ്ടായ പരാജയം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പായ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സാധാരണയാണ്. പരാജയ കാരണങ്ങൾ പരിശോധിച്ച ശേഷം മുന്നണിയിലും പാർട്ടിയിലും വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
