
17 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ ക്ഷേത്രത്തിന് സംഭാവന നൽകി ഭർത്താവ് ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി. മധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് 310 ഗ്രാമ തൂക്കം വരുന്ന സ്വർണമാലകളും വളകളും സംഭാവനയായി നൽകിയത്. മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തിയിരുന്ന രശ്മി പ്രഭയുടെ അന്ത്യാഭിലാഷമാണ് ഭര്‍ത്താവ് നിറവേറ്റിയത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രശ്മി പ്രഭ മരിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് ചികിത്സയിലിരിക്കേയാണ് രശ്മി പ്രഭ ആഗ്രഹം പ്രകടിപ്പിച്ചത്. മരിക്കുന്നതിന് മുന്‍പ് തൻ്റെ സ്വര്‍ണാഭരണങ്ങള്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിന് സംഭാവന നല്‍കണമെന്നതായിരുന്നു ആഗ്രഹം.
ഇതനുസരിച്ച് ഭര്‍ത്താവ് സഞ്ജീവ് കുമാറാണ് സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറിയത്. 310 ഗ്രാം തൂക്കം വരുന്ന 17 ലക്ഷം മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കൈമാറിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
