ഏറ്റവും പ്രായം കൂടിയ വോട്ടർ 111 വയസുകാരി; ‘വീട്ടിലെ വോട്ട്’ ൻ്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം നടന്നു

You are currently viewing ഏറ്റവും പ്രായം കൂടിയ വോട്ടർ 111 വയസുകാരി; ‘വീട്ടിലെ വോട്ട്’ ൻ്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം നടന്നു

കാസർകോട്: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 111 വയസുകാരി സി.കുപ്പച്ചിയുടെ വെള്ളിക്കോത്തെ വസതിയിൽ ‘വീട്ടിലെ വോട്ട്’ ൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുന്നതിന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ എത്തി.

വ്യാഴാഴ്‌ച രാവിലെ 11ന് ആണ് കാസർകോട് വെള്ളിക്കോത്ത് സ്വദേശിയായ കുപ്പച്ചിയമ്മയുടെ വീട്ടിൽ പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ കളക്ടറും എത്തിയത്.

ഇതുവരെയും കുപ്പച്ചിയമ്മ വോട്ട് മുടക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പുതിയ തീരുമാനപ്രകാരം ഇത്തവണ വീട്ടിൽ തന്നെയാണ് വോട്ട് ചെയ്യുന്നത്. വെള്ളിക്കോത്ത് സ്‌കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ് കുപ്പച്ചിയമ്മ.

കന്നി വോട്ട് മുതൽ ഇതേ സ്‌കൂളിൽ എത്തിയാണ് വോട്ട് ചെയ്‌തത്. മകൻ്റെ ഭാര്യക്കും പേരക്കുട്ടികൾക്കും ഒപ്പമാണ് ഇപ്പോൾ താമസം.

0Shares