ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു; 9ന് വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലാ കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു; 9ന് വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

കാസർകോട്: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു.

വെള്ളിയാഴ്ച്ച മഞ്ചേശ്വരം താലൂക്കിലെ എടനാട്, കോയിപ്പാടി വില്ലേജ് ഓഫീസും പ്രദേശവും സന്ദര്‍ശിച്ചു. മൊഗ്രാല്‍ ഗവ.യുനാനി ആശുപത്രിയിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. ഫെബ്രുവരി ഒമ്പതിന് വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി, ഭീമനടി, കിനാനൂര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.

0Shares