Categories
ഇസ്രയേലില്‍ കാട്ടുതീ പടർന്ന് പിടിച്ച് വൻ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു; തീയണക്കാനുള്ള ശ്രമം തുടരുകയാണ്
Trending News





ജറുസലേം: ഇസ്രയേലില്‍ കാട്ടുതീ പടർന്ന് പിടിച്ച് വൻ നാശനഷ്ടം. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേക്ക് തീപടരുകയാണ്. ആളുകളെ ഒഴിപ്പിക്കുന്ന പ്രവർത്തി തുടരുകയാണ്. ജറുസലേമിൻ്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൻ്റെ തീവ്രത കണക്കിലെടുത്ത് ഇസ്രായേലിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. നിരവധി പേര്‍ക്ക് കാട്ടുതീയില്‍ പരിക്കേറ്റിട്ടുണ്ട്. 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 150ലധികം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമം തുടരുകയാണ്. വിമാന മാർഗവും തീ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 17 അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Sorry, there was a YouTube error.