
കാസർകോട്: നാഷണൽ ഹൈവെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തി നടക്കുമ്പോൾ ചെർക്കള മുതൽ തെക്കിൽ പാലം വരെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധം സർവ്വീസ് റോഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത് എന്ന് ബേവിഞ്ച ആക്ഷൻ കമ്മിറ്റി.
ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും .പ്രശ്നം പരിഹരിക്കാമെന്ന് പല പ്രാവശ്യം വാക്കാൽ ഉറപ്പ് നൽകി എങ്കിലും സഞ്ചാരസ്വാതന്ത്യം നിഷേധിച്ചു കൊണ്ടുള്ള പ്രവർത്തിയാണ് നടക്കുന്നത് . ഇതിൽ പ്രതിഷേധിച്ച് ബേവിഞ്ച ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല റിലേ സമരം തുടക്കം കുറിച്ചിട്ടുണ്ട് .

മറ്റു സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി മാർച്ച് 22 ബുധനാഴ്ച്ച വൈകുന്നരം 4 മണിക്ക് ബേവിഞ്ചയിൽ മുഴുവൻ പ്രദേശവാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് മനുഷ്യ ചങ്ങല സൃഷ്ടിക്കും.രാഷ്ട്രിയ സാമൂഹിക, സാംസ്കാരിക ഖേലകളിലുള്ള പ്രമുഖർ ചങ്ങലയിൽ അണിനിരക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
