കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം; കാസർകോട് ജില്ലയിലെ വടക്കേ അറ്റം; ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ തെരഞ്ഞടുപ്പിൽ ഏവരും ഉറ്റു നോക്കുന്നത്

You are currently viewing കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം; കാസർകോട് ജില്ലയിലെ വടക്കേ അറ്റം; ദേലംപാടി ഗ്രാമ പഞ്ചായത്താണ്  ഈ തെരഞ്ഞടുപ്പിൽ ഏവരും ഉറ്റു നോക്കുന്നത്

ഇലക്ഷൻ സ്പെഷ്യൽ

മുള്ളേരിയ(കാസർകോട്): കർണാടകയോട് അതിർത്തി പങ്കിടുന്ന സ്ഥലം. കാസർകോട് ജില്ലയിലെ വടക്കേ അറ്റം. ദേലംപാടി ഗ്രാമ പഞ്ചായത്താണ് ഈ ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഏവരും ഉറ്റുനോക്കുന്നത്. ഉദുമ നിയോജക മണ്ഡലത്തിൻ്റെ പരിധിയിൽ പെടുന്നതാണ് ദേലംപാടി ഗ്രാമ പഞ്ചായത്ത്. വാർഡുകളുടെ എണ്ണം 16. കഴിഞ്ഞ പതിനഞ്ച് വർഷം തുടർച്ചയായി ഇടത് കൈകളിൽ ഭദ്രമാണ് ഈ പഞ്ചായത്ത്. അതിനാൽ തന്നെ ഇടത് ചായിവുള്ള മണ്ണ് എന്നാണ് ദേലംപാടി അറിയപ്പെടുന്നത്.

പ്രസിദ്ധമായ അടൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ദേലംപാടി പഞ്ചായത്ത്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി പേർ സന്ദർശകരായി ഇവിടെ എത്തുന്നു. ക്ഷേത്രോത്സവവും ആഘോഷവുമെല്ലാം നാട്ടുകാരുടെ കൂടി ഉത്സവമാണ്. ജാതി മത വർണ്ണ ഭേദമെന്യേ എല്ലാവരും ഒന്നിക്കുന്ന ഒരുമയുടെ മണ്ണ്. അതിനാൽ തന്നെ ദൈവ വിശ്വാസികളായ ഭക്തരാണ് ദേലംപാടി ഗ്രാമ പഞ്ചായത്തിൽ കൂടുതലും.

എന്നാൽ ഇവരുടെ രാഷ്ട്രീയ ചായ്‌വ് എന്നും ഇടതിനൊപ്പമാണ്. ഇടത് സ്വാധീനമുള്ള പ്രദേശം. ദൈവ വിശവാസം ഇല്ലന്ന് പറയുന്ന പാർട്ടി ചട്ടക്കൂടിനകത്ത് നിന്ന് പ്രവർത്തിക്കുമ്പോഴും ഇവടത്തുകാർക്ക് ഭക്തിയാണ് എന്നും പ്രധാനം. അയ്യപ്പ ഭക്തരായ നിരവധി കുടുംബങ്ങൾ ഈ പഞ്ചായത്ത് പരിധിയിൽ ഉണ്ട്. അവർ രാഷ്രീയം കൊണ്ട് ഇടത് ചായ്‌വുള്ളവരാണെങ്കിലും ശബരിമല വിഷയത്തിൽ ഇടതിനെ എതിർത്തവരാണ്. ഇടത് വിയോജിപ്പ് പരസ്യമാക്കിയവരിൽ ചിലർ ബി.ജെ.പി പാളയത്തിലേക്ക് പോയ കഥകളും ഇവടത്തുകാർക്ക് പറയാനുണ്ട്.

കഴിഞ്ഞ തെരഞ്ഞടുപ്പിൽ 16 വാർഡുകളിൽ 8 വാർഡും ഇടതിനൊപ്പമായിരുന്നു. അഞ്ച് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ബാക്കിയുള്ള മൂന്ന് വാർഡുകളാണ് ബി.ജെ.പി സ്വന്തമാക്കിയത്.

ഇടത് കൈകളിൽ ഭദ്രമായിരുന്ന ദേലംപാടി പഞ്ചായത്ത് ഈ തീരഞ്ഞടുപ്പിൽ ആർക്കൊപ്പം നിൽക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ശബരിമല വിഷയം ഇന്നും ഭക്തരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതിനാൽ രാഷ്ട്രീയം മറന്ന ഒരു വിധിഎഴുത്താകും ദേലംപാടിയുടേത്. നാടിൻ്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന അടുത്തറിയുന്ന സ്വന്തം വാർഡിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്കാകും വോട്ടർമാരുടെ പരിഗണന.

0Shares