സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ കവചമുണ്ട്; ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ കവചമുണ്ട്; ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.കെ  കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ കവചമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള പൊലീസ് രാഷ്ട്രീയ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണെങ്കില്‍ പ്രതിപക്ഷം ശക്തിമായി ഇടപെടും. കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.

ഈ കേസിലെ സി.പി.എമ്മിനുള്ള പങ്കില്‍ ആര്‍ക്കും സംശയമില്ല. പ്രതികളുടെ പശ്ചാത്തലം മാത്രം നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയമായ സഹായം തന്നെയാണ് പ്രതികളുടെ സുരക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0Shares