ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി; ഐ. സി. സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

  • Post category:sports
  • Reading time:1 min read
You are currently viewing ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി; ഐ. സി. സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ  ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

ഇന്ത്യ ഐ. സി. സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ഫൈനൽ യോഗ്യതയ്ക്കായി ഒരു സമനില വേണ്ടിയിരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഒരിന്നിംഗ്സിനും 25 റൺസിനും തകർത്തു.160 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യയുടെ സ്പിൻ കെണിയിൽ വീഴുകയായിരുന്നു.

അശ്വൻ, അക്സർ പട്ടേൽ എന്നിവർ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നേടിയ 96 റൺസാണ് ഇന്ത്യയ്ക്ക് 160 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ഇംഗ്ളണ്ടിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻ്റാണ് ഇന്ത്യയുടെ എതിരാളികൾ.

0Shares