
വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച വിഷയത്തിൽ സ്വപ്ന സുരേഷിനെ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് കസ്റ്റംസ്. സ്വപ്ന കസ്റ്റഡിയിലായതിനാൽ ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ജയിൽവകുപ്പിന് കസ്റ്റംസ് മറുപടി നൽകി.

ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു.
