വളയിട്ട കൈകൾ മിഴി തുടക്കാൻ മാത്രമല്ല; വേട്ടകണ്ണുകളാൽ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാനുമാണ്; ഫോട്ടോ ഷൂട്ടുമായി അമേയ

  • Post category:entertainment
  • Reading time:1 min read
You are currently viewing വളയിട്ട കൈകൾ മിഴി തുടക്കാൻ മാത്രമല്ല; വേട്ടകണ്ണുകളാൽ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാനുമാണ്; ഫോട്ടോ ഷൂട്ടുമായി അമേയ

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു.

അഭിനേത്രി എന്നതിലുപരി അറിയപെടുന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് അമേയ സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തിലാണ് ആദ്യ ചിത്രത്തില്‍ എത്തിയത്. മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.

അമേയ തന്‍റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വേള്‍ഡ് നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആയ വോക്‌സ്വാഗന്‍ പോളോ താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.താരം പങ്ക് വെച്ചിരിക്കുന്ന ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘വളയിട്ട കൈകൾ കണ്ണീർ തുടക്കുവാനും, ഉയരങ്ങൾ സ്വപ്നം കണ്ട മിഴികൾ കരയുവാനും ഉള്ളതല്ല… വേട്ടകണ്ണുകളാൽ ആക്രമിക്കുന്ന കഴുകന്മാരെ വേട്ടയാടാൻ കൂടിയുള്ളതാണ്. ’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

https://www.facebook.com/AmeyaMathewofficial/posts/2414489722020168
0Shares