ഏവരും നോക്കിനിൽക്കെ വിവാഹ സൽക്കാരത്തിനിടെ നോട്ടുമഴ; പണം വാരാനായി ഓടിക്കൂടി ജനം

  • Post category:national / news
  • Reading time:1 min read
You are currently viewing ഏവരും നോക്കിനിൽക്കെ വിവാഹ സൽക്കാരത്തിനിടെ നോട്ടുമഴ; പണം വാരാനായി ഓടിക്കൂടി ജനം

വിവാഹ സൽക്കാരത്തിനിടെ നോട്ടുമഴ. ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഈ കൗതുകം നിറഞ്ഞ സംഭവം. പണം വാരാനായി ജനം ഓടിക്കൂടിയത് ഇപ്പോൾ വലിയ വാർത്തയാണ്. മുൻ ഗ്രാമമുഖ്യൻ്റെ അനന്തരവൻ്റെ വിവാഹസൽക്കാരത്തിനിടെയാണ് അതിഥികൾക്കിടയിലേക്ക് 500 രൂപാ നോട്ടുകൾ വാരിവിതറി അമ്മാവന്‍ ആളുകളെ ഞെട്ടിച്ചത്.

മുൻ അഗോൾ ഗ്രാമമുഖ്യനായ കരീം യാദവാണ് അനന്തരവനായ റസാഖിൻ്റെ വിവാഹത്തിന് പണം വാരിവിതറിയത്. വീടിൻ്റെ മുകൾ നിലയിൽ കയറിനിന്ന് ആൾക്കൂട്ടത്തിനു നടുവിലേക്ക് കറൻസി നോട്ടുകൾ വാരിവിതറുകയാണ് ഇയാൾ ചെയ്തത്. വരൻ്റെ ആഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ആളുകൾ പണം വാരാൻ വേണ്ടി ഓടിക്കൂടുന്നത് വിഡിയോയിൽ കാണാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ വിഡിയോ.

0Shares