
കൊച്ചിയിൽ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പുതിയ നീക്കങ്ങളുമായി അന്വേഷണ സംഘം. ബാലചന്ദ്രകുമാറിൻ്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യമാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണ് കാവ്യമാധവനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. അതേ സമയം ദിലീപിൻ്റെ സഹോദരി ഭര്‍ത്താവ് സുരാജിൻ്റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ തെളിവുകള്‍ നല്‍കുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നല്‍കിയതായിയാണ് കണ്ടെത്തല്‍.
സാക്ഷികളെ സ്വാധീനിച്ചതിലും കേസെടുക്കാനാണ് തീരുമാനം. ഇതിനെ സാധുകരിക്കുന്ന ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
