Categories
അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്‍റെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ട് നമിത
ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി.
Trending News





അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരേ നടി നമിത. ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്.
Also Read
”ഐറ്റം” എന്ന് വിളിച്ചാണ് അയാള്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്.ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു എന്നത്കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണം എന്നാണോ?.
”ഹായ് ഐറ്റം” എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. അതെന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്‍റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.- നമിത പറയുന്നു.

Sorry, there was a YouTube error.