
നെടുമങ്ങാട് / തിരുവനന്തപുരം: ‘നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല’ സി.പി.ഐയുടേതെന്ന് കാനം രാജേന്ദ്രന്‍.
സി.പി.എം- സി.പി.ഐ തമ്മിലുള്ള ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കാനം പറഞ്ഞു. സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാനം ഇടത് ഐക്യത്തിൻ്റെ പ്രസക്തിയെപ്പറ്റി എടുത്ത് പറഞ്ഞത്.

എല്‍.ഡി.എഫിൻ്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിറവേറ്റുക സി.പി.ഐയുടെ രാഷ്ട്രീയ കടമയാണെന്നും എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതിനിടെ സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ട് പുറത്തായതായി ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റണ്ട് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍, ഭക്ഷ്യമന്ത്രി ബി.ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് വേണുഗോപാലന്‍ നായര്‍ പതാക ഉയര്‍ത്തി. റിപ്പോര്‍ട്ടിന്‍ മേലുള്ള പൊതുചര്‍ച്ച ആണ് സമ്മേളനത്തിലെ പ്രധാന അജണ്ട.
