ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം

  • Post category:health / news
  • Reading time:1 min read
You are currently viewing ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം

ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാധാരണമായി കണ്ടുവരുന്ന റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

2018-19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമാണ് സാംപിളുകളാണ് പരിശോധിച്ചത്. കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട്‌.

0Shares