സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് 3 പേര്‍; 27 പേരുടെ പരോശോധനാ ഫലം നെഗറ്റീവ്

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് 3 പേര്‍; 27 പേരുടെ പരോശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്ന് പേര്‍ക്കും,കണ്ണൂരിലും മലപ്പുറത്തും രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

ഇന്ന് കേരളത്തില്‍ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍കോട് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍കോട്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്.

ആലപ്പുഴ ജില്ലയിലെ 2 പേരും എറണാകുളം ജില്ലയിലെ 14 പേരും ഇടുക്കി ജില്ലയിലെ 7 പേരും കണ്ണൂര്‍ ജില്ലയിലെ 37 പേരും കാസര്‍കോട് ജില്ലയിലെ 24 പേരും കൊല്ലം ജില്ലയിലെ 2 പേരും കോട്ടയം ജില്ലയിലെ 3 പേരും കോഴിക്കോട് ജില്ലയിലെ 6 പേരും മലപ്പുറം ജില്ലയിലെ 4 പേരും പത്തനംതിട്ട ജില്ലയിലെ 8 പേരും തിരുവനന്തപുരം ജില്ലയിലെ 8 പേരും തൃശൂര്‍ ജില്ലയിലെ 7 പേരും വയനാട് ജില്ലയിലെ 2 പേരുമാണ് ഡിസ്ചാര്‍ജായത്.

0Shares