
ഫേസ്ബുക്കിന്‍റെ ഓഫീസുകളും കോവിഡ് ഭീതി മൂലം അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഓഫീസുകൾ അടയ്ക്കാൻ തീരുമാനമാകുന്നത്. ലണ്ടനിലെ ഓഫീസും സിങ്കപ്പൂരിലെ ആസ്ഥാന ഓഫീസിന്‍റെ ഭാഗവുമാണ് അടയ്ക്കുന്നത്. മാർച്ച് 13 വരെ വീട്ടിലിരുന്ന് ജോലി തുടരാനാണ് നിർദ്ദേശം.

വെള്ളിയാഴ്ചയാണ് ഫേസ്ബുക്കിന്‍റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരന് കൊവിഡ് 19 ബാധ ഉള്ളതായി സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാള്‍ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ലണ്ടനിലെ ഓഫീസും അടയ്ക്കാന്‍ തീരുമാനമായത്.
രോഗബാധിതനായി കണ്ടെത്തിയ ആളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസുകളിൽ വൈറസ് മുക്തമാക്കുന്നതിനായി അടച്ചുപൂട്ടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിക്കഴിഞ്ഞു.
