കൊവിഡ് 19:രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു:രാജ്യത്താകെ 75 ജില്ലകള്‍ അടയ്ക്കുന്നു; കേരളത്തിൽ കാസർകോട്, കണ്ണൂർ ഉൾപ്പെടെ 7 ജില്ലകൾക്കും ബാധകം

  • Post category:local news / news
  • Reading time:1 min read
You are currently viewing കൊവിഡ് 19:രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു:രാജ്യത്താകെ 75 ജില്ലകള്‍ അടയ്ക്കുന്നു; കേരളത്തിൽ കാസർകോട്, കണ്ണൂർ ഉൾപ്പെടെ 7 ജില്ലകൾക്കും ബാധകം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ 75ജില്ലകളില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും.

ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന്‍റെ പുരോഗതി വിലയിരുത്താനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

സബര്‍ബന്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു. ഇതിന് പുറമേയാണ് കോവിഡ് ബാധിത പ്രദേശങ്ങളായ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുളള എല്ലാ സര്‍വീസുകളും നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

0Shares