
ലോകാരോഗ്യ സംഘടന ഇന്നലെ കൊറോണ ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. രോഗത്തെ തുടര്‍ന്ന് 4000 ത്തിലധികം ആളുകള്‍ മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഇതുവരെ 114 രാജ്യങ്ങളിലേക്ക് കൊറോണ ബാധ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതു കൊണ്ട് ആ രോഗത്തിന്‍റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന് അര്‍ത്ഥമില്ല. മറിച്ച് ആ രോഗ വ്യാപനം ഉണ്ടാക്കുന്ന ആശങ്കയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

ചുരുക്കത്തില്‍ ഒരു പുതിയ രോഗം ആശങ്കയുണ്ടാക്കുന്ന രീതിയില്‍ ലോകത്തെമ്പാടും പടുരുമ്പോഴാണ് ലോകാരോഗ്യ സംഘടന അതിനെ മഹാമാരിയായി പ്രഖ്യാപിക്കുന്നത്. കോവിഡ് 19 വ്യപനവുമായും പ്രതിരോധവുമായും ബന്ധപ്പെട്ട് ഇതുവരെ ലോകാരോഗ്യ സംഘടന നല്‍കിയ ഉപദേശങ്ങളിലൊന്നും ഇത് മാറ്റമുണ്ടാക്കുന്നുണ്ടില്ല. രോഗം നിര്‍ണയം നടത്താനും ചികില്‍സിക്കാനും രോഗത്തിന്‍റെ സ്രോതസ് കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തന്നെയാണ് ഇപ്പോഴും പ്രാധാന്യം നല്‍കുക.
എന്നാല്‍ രോഗം പടരുന്ന രാജ്യങ്ങള്‍ തമ്മില്‍ പ്രതിരോധത്തിന്‍റെ കാര്യത്തില്‍ സഹകരണം മെപ്പെടുത്തുക, ഒന്നിച്ച് രോഗ ബാധയെ എതിര്‍ക്കാനുള്ള നടപടികള്‍ കൈകൊള്ളുക തുടങ്ങിയ കാര്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ ഉണ്ടാവുക. കൊവിഡിനെതിരായ നീക്കങ്ങള്‍ക്ക് കുറച്ചുകൂടെ സമഗ്രതയും ഏകോപന സ്വഭാവവും ഇതുമൂലം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
