
നീലേശ്വരം/ കാസര്‍കോട്: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു;കേരള സർക്കാരിന്‍റെ ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിയുടെയും നീലേശ്വരം നഗരസഭയുടെയും കീഴിൽ സംയുക്തമായാണ് ഹെൽപ് ഡസ്കിന്‍റെ പ്രവർത്തനം തുടങ്ങിയത്.

യാത്രക്കാരുടെ പനി പരിശോധിക്കാനുള്ള സജ്ജീകരണം ഇവിടെ എർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണമുള്ളവർക്ക് ആവശ്യമായ സഹായം ഇവിടെ നിന്നും നൽകും. ഹാൻഡ്’ സാൻഡിസൈറ്റർ ലഭ്യമാക്കിയിട്ടുണ്ട് യാത്രക്കാർക്ക് .കൊറോണയെക്കുറിച്ചുള്ള ലഘുലേലയും ബോധവൽക്കരണവും നൽകും: ഹെൽപ് ഡസ്ക് 24 മണിക്കൂറും പ്രവർത്തിക്കും.

ഹെൽപ് ഡസ്ക് നഗരസഭ ചെയർമാൻ പ്രൊ.കെ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ തോട്ടത്തിൽ കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു.കൌണ്‍സിലര്‍മാരായ കരുണാകരൻ, രാധകൃ ഷണൻ, ഭാർഗവി, സ്റ്റേഷൻ മാസ്റ്റർ ജയരാജൻ., ഹെൽത്ത് സുപർവൈസർ ബി.നന്ദകുമാർ, എന്നിവർ ആശംസ അർപ്പിച്ചു’ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹ്മദ് കോറോണ ബോധവൽക്കരണ സന്ദേശം അറിയിച്ചു. മുൻസിപ്പാലിറ്റി എച്ച്. ഐ സുബൈർ കെ. വി സ്വാഗതവും താലൂക്ക് ആശുപത്രി എച്ച്. ഐ ,ശശിധരൻ എം. നന്ദിയും പറഞ്ഞു.
