കൊറോണ: കാസര്‍കോട് ജില്ലയില്‍ അതിർത്തി കടന്ന് വരുന്നവരെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് സജ്ജം

  • Post category:local news / news
  • Reading time:1 min read
You are currently viewing കൊറോണ: കാസര്‍കോട് ജില്ലയില്‍ അതിർത്തി കടന്ന് വരുന്നവരെ പരിശോധിക്കാൻ  ആരോഗ്യ വകുപ്പ് സജ്ജം

കാസര്‍കോട്: അതിർത്തി കടന്ന് തീവണ്ടി വഴിയും വാഹനങ്ങൾ വഴിയും കാസര്‍കോട് ജില്ലയിലൂടെ കടന്നു പോകുന്നവരെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് പൂർണ്ണ സജ്ജം.കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന ഏർപ്പെടുത്തിയത്. തീവണ്ടിയിലൂടെ പോകുന്നവരെ പരിശോധിക്കാൻ രണ്ട് ടീമുകളെ ആരോഗ്യ വകുപ്പ് സജ്ജമാക്കി.

ഓരോ ടീമിലും പത്ത് വീതം ജെ. എച്ച്.ഐമാരും, വൊളണ്ടിയർമാരും, പോലീസുകാരും ഉൾപ്പെടുന്നു.
കാസർകോട് റെയിവേ സ്റ്റേഷനിൽ നിലയുറപ്പിക്കുന്ന ഈ ടീം ഇതു വഴി തെക്കോട്ട് പോകുന്ന തീവണ്ടികളിൽ കയറി, പരിശോധന നടത്തുകയും, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്യും. പിന്നിട് ഈ ടീം കാസർകോട് റെയിവേ സ്റ്റേഷനിൽ വന്ന് പരിശോധന തുടരും.

അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ- പോലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും.മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാഞ്ഞങ്ങാട്,നീലേശ്വരം റെയിൽ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി വരുന്നവരെ പരിശോധിക്കുന്നതിനും ബോധവത്ക്കരിക്കുന്നതിനും ഹെൽപ്പ് ഡെസ്കും സജ്ജമാക്കും.

0Shares