കേരളത്തിൽ മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; റിലീസ് മാറ്റി; സിനിമാ തീയറ്ററുകള്‍ അടച്ചിടും

  • Post category:entertainment / news
  • Reading time:1 min read
You are currently viewing കേരളത്തിൽ മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; റിലീസ് മാറ്റി; സിനിമാ തീയറ്ററുകള്‍ അടച്ചിടും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ഉത്സവങ്ങളും, സിനിമാ തിയേറ്ററുകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. റിലീസ് തീയതികളെല്ലാം മാറ്റിയിരിക്കുകയാണ്. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് റിലീസ് തീയതികള്‍ മാറ്റിയത്. നാടകം പോലുള്ള കലാപരിപാടികളും ഉണ്ടാകില്ല. മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ വ്യാപനം തുടരുകയാണെങ്കില്‍ തീയതിക്ക് മാറ്റമുണ്ടാകും. ടൊവിനോയുടെ കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിയിട്ടുണ്ട്.

0Shares