കാസർകോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; പൊതുഗതാഗതം ഉണ്ടാവില്ല

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ്; പൊതുഗതാഗതം ഉണ്ടാവില്ല

ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാസര്‍കോട് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് മാര്‍ച്ച് 31 വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.

ഓരോ ജില്ലകളിലും പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ അഞ്ചുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. പക്ഷെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല.

സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാവില്ലെന്നും എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. സംസ്ഥാനത്തെ റസ്റ്റോറന്റുകള്‍ പൂട്ടാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഹേം ഡെലിവറികള്‍ അനുവദിക്കും.

0Shares