
ഒടുവില്‍ നെറ്റ്ഫ്ളിക്സ് ആ വലിയ മാറ്റം അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ട് പാസ്‌വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല.
ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടും. അതിനര്‍ത്ഥം പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയല്ല നെറ്റ്ഫ്ളിക്സ് ചെയ്തിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്ന നിയന്ത്രണമാണ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും.

വൈഫൈയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടും. അതേസമയം ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം എന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ലൈക്കുകളും, ഡിസ് ലൈക്കുകളും അടക്കമുള്ള പ്രൊഫൈല്‍ ഹിസ്റ്ററിയും മറ്റ് വ്യക്തിഗത വിവരങ്ങളും പുതിയ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
ഇതിന് പുറമെ പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുക.
