സമസ്ത പൊതുപരീക്ഷ; റാങ്ക് നേടിയ വിദ്യാർത്ഥിയെ അഭിനന്ദിച്ചു

You are currently viewing സമസ്ത പൊതുപരീക്ഷ; റാങ്ക് നേടിയ വിദ്യാർത്ഥിയെ അഭിനന്ദിച്ചു

മായിപ്പാടി/ കാസർകോട്: സമസ്ത ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ 500 ൽ 492 മാർക്ക് നേടി ടോപ്പ് പ്ലസ് റാങ്ക് ജേതാവായ മായിപ്പാടി ബുസ്താനുൽ ഉലൂം മദ്രസാ വിദ്യാർത്ഥിനി ഫാത്തിമത്ത് സഈദ യെയും ഉസ്താദ് ലത്തീഫ് അംജദിയെയും മഹല്ല് കമ്മറ്റി അഭിനന്ദിച്ചു.

തൈവളപ്പ് സഫാമൻസിലെ എം ഇ ഇബ്രാഹിമിൻ്റെയും സുലൈഖയുടെയും മകളായ സഈദ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ 8 ആം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മദ്രസാ ഹാളിൽ നടന്ന പരിപാടി സമസ്ത മുഫത്തിഷ് ഷാഹുൽ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്താദുമാരായ ലത്തീഫ് അംജദി, ശിഹാബ് സഅദി സംസാരിച്ചു. മായിപ്പാടി മുഹിയദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് ബാപ്പുഞ്ഞി അധ്യക്ഷം വഹിച്ചു. തുടർന്ന് വിദ്യാർത്ഥിനിക്കും ഉസ്താദിനും കാഷ് അവാർഡ് നല്കി ആദരിച്ചു.

0Shares