സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക; അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​ ആ​രോ​ഗ്യ​വ​കു​പ്പ്, മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാം​

You are currently viewing സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക; അ​തീ​വ             ഗൗ​ര​വ​ത്തോ​ടെ​ ആ​രോ​ഗ്യ​വ​കു​പ്പ്, മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാം​

തിരുവനന്തപുരം / തൃ​ശൂ​ര്‍ / കാസർകോട്: സംസ്ഥാനത്ത് അ​ടു​ത്ത​യാ​ഴ്ച സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ വിവിധ ജി​ല്ല​കളി​ല്‍ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യായി. കു​ട്ടി​ക​ള്‍ അ​ടു​ത്തി​ട​പ​ഴ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗം വ​ള​രെ വേ​ഗം പ​ക​രു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംസ്ഥാനത്തിൻ്റെ പ​ല ഭാ​ഗ​ത്തും രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ 2011ല്‍ ​ ഉ​ണ്ടാ​യ അ​ത്ര വ്യാ​പ​നം ഇ​ത്ത​വ​ണ​ ഉണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം മാ​ത്രമേ കുട്ടികളെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കാ​ന്‍
അ​നു​വ​ദി​ക്കാവൂ എന്ന നി​ര്‍​ദ്ദേ​ശം ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് ചെ​യ്ത​തുപോ​ലെ കു​ട്ടി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌ക്‌ ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സോ​പ്പി​ട്ട് ക​ഴു​കു​കയും ചെയ്യുന്നത് ന​ല്ല​താ​യി​രി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​വി​ധ ജി​ല്ല​കളി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്ത കേ​സു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.
ഇ​തു​വ​രെ​യും രോ​ഗ​വ്യാ​പ​നം എ​ന്ന രീ​തി​യി​ല്‍ കേ​സു​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ
വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നിരീക്ഷിക്കുന്നത്. കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍

ത്വക്കില്‍ രൂപപ്പെടുന്ന ചൊറിച്ചില്‍ അതേപോലെ ചൊറിഞ്ഞ് ചൊറിഞ്ഞ് പിന്നീട് ഇവിടങ്ങളില്‍ ചെറിയ കുമിളകളും പൊന്തിവരുവാന്‍ തുടങ്ങും. ഈ കുമിളകള്‍ തക്കാളി പോലിരിക്കും. ഇത്തരത്തില്‍ പൊന്തിയിരിക്കുന്നതിന് ചുവപ്പ് നിറമായിരിക്കും അതുകൊണ്ടാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. നല്ല പനി, ശരീരവേദന, കാല്‍മുട്ടുകളിലെ വേദന, ചീര്‍ത്തുവരുന്ന കുമിളകള്‍, വായയില്‍ രൂപപ്പെടുന്ന കുമിളകള്‍, കൈകളിലും മുട്ടുകളിലും തുടയിലുമെല്ലാം രൂപപ്പെടുന്ന നിറവ്യത്യാസം, മൂക്കില്‍ നിന്നും വെള്ളം ഒലിക്കല്‍, നല്ല കഫക്കെട്ട്, തുമ്മല്‍ എന്നിവയെല്ലാം ഈ അസുഖത്തിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇന്നും മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം. വൈറല്‍ ഫീവറായതിനാല്‍ ഒരാള്‍ക്ക് വന്നാല്‍ അടുത്ത ആള്‍ക്കും പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മറ്റ് പകര്‍ച്ചവ്യാധികളെപ്പോലെ ഇത് അത്ര അപകടകാരിയല്ല.

വരാതിരിക്കുവാന്‍ എന്തെല്ലാം ചെയ്യാം

അസുഖം ബാധിച്ച കുട്ടിയെ വീട്ടില്‍ നിന്നും പുറത്തുവിടാതെ മറ്റുള്ളവരുമായുള്ള സംബര്‍ക്കം കുറയ്ക്കുക. ഇത് മറ്റുകുട്ടികളിലേയ്ക്കും പകരുന്നത് തടയും. ഈ സമയത്ത് കുട്ടികളില്‍ വളരെയധികം നിര്‍ജലീകരണം നടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ നന്നായി വെള്ളം കൊടുക്കുവാന്‍ ശ്രദ്ധിക്കണം. കുറച്ച് കുറച്ചായി ഇടയ്ക്കിടയ്ക്ക് നല്‍കുന്നത് നല്ലതായിരിക്കും.

ദേഹത്ത് പൊന്തിവരുന്ന കുമിളകള്‍ കുട്ടികള്‍ മാന്തി പൊട്ടിക്കാതെ നോക്കണം. വേദനകൂട്ടുന്നതിനും ഇത് മറ്റുഭാഗങ്ങളിലേയ്ക്ക് എത്തുന്നതിനും കാരണമാകും. അമിതമായി ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുക. പച്ചമഞ്ഞള്‍ ആര്യവേപ്പില എന്നിവ ചേര്‍ത്ത് അരച്ച് ദേഹത്ത് പുരട്ടുന്നതും ഇത് മാറുന്നതിനും കലകള്‍ പോകുന്നതിനും സഹായകമാണ്. കുട്ടികളില്‍ ചൊറിച്ചില്‍ വിട്ടുമാറാത്ത കഫക്കെട്ട് എന്നിവയുണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കണം.

0Shares