
ചിറ്റാരിക്കാല്‍ / കാസര്‍കോട്: ചിറ്റാരിക്കാലില്‍ ചിട്ടിയില്‍ പണം നിക്ഷേപിച്ചാല്‍ പലിശയും ആദായവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടുപേരില്‍ നിന്നായി ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഏഴ് പേര്‍ക്കെതിരെ കേസ്. വെള്ളരിക്കുണ്ട് മാലോം പറമ്പ സ്വദേശികളായ മേരി ആൻ്റെണി, സെബാസ്റ്റ്യന്‍ എന്നിവരുടെ പരാതിയിലാണ് കോടതി നിര്‍ദേശ പ്രകാരം കേസെടുത്തിരിക്കുന്നത്.

വെള്ളരിക്കുണ്ട് പരപ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഗ്‌സ് ടെക് മാര്‍ക്കറ്റിംഗ് കമ്പനിയിലെ പങ്കാളികളായ കോട്ടയം അയ്‌മനം സ്വദേശിനി വൃന്ദ രാജേഷ്, ചെമ്മനാട് സ്വദേശി കുഞ്ഞി ചന്തു, തളിപ്പറമ്പിലെ മേഴ്‌സി പി.ജോയ്, തളിപ്പറമ്പ പാലക്കുളങ്ങര സ്വദേശി സുരേഷ് ബാബു, രാജീവ് നാരായണന്‍, സന്ധ്യ രാജീവ്, കമലാക്ഷന്‍ എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം വിശ്വാസ വഞ്ചനക്ക് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. 2013-14 കാലയളവില്‍ ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരിച്ചു നല്‍കാതെ ഓഫീസ് പൂട്ടി സ്ഥാപന നടത്തിപ്പുകാര്‍ മുങ്ങിയതോടെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
