സഹകരണ ബാങ്കുകളിലെ പണമിടപാടിനും ഇനി യു.പി.ഐ സംവിധാനം; സി- പേയ് (C-Pay) വരുന്നു

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing സഹകരണ ബാങ്കുകളിലെ പണമിടപാടിനും ഇനി യു.പി.ഐ സംവിധാനം; സി- പേയ് (C-Pay) വരുന്നു

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ യുപിഐ സംവിധാനം സാധ്യമാക്കുന്നതിനായി കേരളത്തില്‍ സി- പേയ് (C Pay) എന്ന പേരില്‍ മൊബൈല്‍ ആപ്പ് വരുന്നു. ദിനേശ് ഐ.ടി സിസ്റ്റംസ് ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. എം.എല്‍.എ കെ.വി സുമേഷ് അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ സി- പേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേരളത്തിലെ മുഴുവന്‍ സഹകരണ ബാങ്ക്, സൊസൈറ്റികളിലും ഉപയോഗപ്പെടുത്താവുന്ന ആധുനിക ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് സി- പേയ്. ഇടപാടുകാര്‍ക്ക് അവരുടെ സഹകരണ ബാങ്ക് അക്കൗണ്ടിലുള്ള പണം ഇന്ത്യയിലെവിടേയും ഇരുന്ന് ഉപയോഗിക്കാന്‍ ഇതോടെ സാധിക്കുന്നതാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി യു.പി.ഐ സംവിധാനം നേരത്തെ ആരംഭിച്ചെങ്കിലും കേരളത്തില്‍ ഇത് നടപ്പിലായിരുന്നില്ല. തുടര്‍ന്ന് പുതിയ തലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാനും പണമിടപാടുകള്‍ സൗകര്യപ്രദമാക്കാനും സി- പേയ് സംവിധാനത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ.ടി.എം തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ക്ക് സമാനമായ സംവിധാനമാണ് സി-പേയ്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് പണമയക്കാനും ഇതിലൂടെ സാധിക്കും. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ഇതിൻ്റെ പ്രവര്‍ത്തനമെന്ന് ആപ്പ് നിര്‍മാതാക്കള്‍ അറിയിച്ചു.

0Shares