സിവിൽ സ്റ്റേഷനിൽ നടത്തിയ ശുചീകരണയജ്ഞം ബോധവൽക്കരണ പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing സിവിൽ സ്റ്റേഷനിൽ നടത്തിയ ശുചീകരണയജ്ഞം ബോധവൽക്കരണ പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു

കാസറഗോഡ്: സ്വച്ഛത ഹി സേവയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ സംവിധാനം, സംസ്ഥാന യുവജനക്ഷേമ ബോർഡ്, കാസർകോട് ഫുട്ബോൾ അക്കാദമി, കാസർകോട് ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സിവിൽ സ്റ്റേഷനിൽ നടത്തിയ ശുചീകരണയജ്ഞം ബോധവൽക്കരണ പോസ്റ്റർ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ പ്രകാശനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ പോസ്റ്റർ ഏറ്റുവാങ്ങി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.അഖിൽ സ്വച്ഛതാ ഹിസേവ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാശുചിത്വ മിഷൻ കോർഡിനേറ്റർ ജയൻ യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി ഷിലാസ് നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ സംസാരിച്ചു. നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർ എൻ.എസ്.എസ് പ്രവർത്തകർ നേഷൻസ് ബിർമിനാടുക ക്ലബ്ബ്, കാസർകോട് ഫുട്ബോൾ അക്കാദമി കായികതാരങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

0Shares