സിറ്റി ഗോൾഡ് മൂന്നുപേരെ ആദരിച്ചു; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പും നടത്തി; വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏരിയാൽ സ്വദേശി

You are currently viewing സിറ്റി ഗോൾഡ് മൂന്നുപേരെ ആദരിച്ചു; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പും നടത്തി; വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏരിയാൽ സ്വദേശി

കാസർകോട്: സിറ്റി ഗോൾഡ് 20 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ഒരുമാസകാലം നീണ്ടു നിൽക്കുന്ന CGD FEAST 2020 ഫെസ്റ്റിവലിന്‍റെ ആദ്യ വീക്കിലി നറുക്കെടുപ്പ് കാസർകോട് ഷോറൂമിൽ നടന്നു. നറുക്കെടുപ്പിന്‍റെ ഭാഗമായി മൂന്ന് വ്യക്തികളെ ആദരിച്ചു.

കാസർകോട് ജനമൈത്രി പോലീസുകാരായ മധു കാരകടവത്ത്, പ്രവീൺ കുമാർ എച്ച്.ആർ എന്നിവരെയും കുംമ്പഡാജെ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. അബൂബക്കറിനെയുമാണ് സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് പൊന്നാട അണിയിച്ച് ആദരിച്ചത്. ഷോറൂമിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ആദരവ്. സിറ്റി ഗോൾഡിന്‍റെ തുടക്കം മുതൽ നിലവിലും സഹകരിച്ചുവരുന്ന പ്രിവിലേജ് കസ്റ്റമറിൽ ഒരാളാണ് അബൂബക്കർ. കാസർകോട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിന്‍റെ സേവനം കണക്കിലെടുത്താണ് ജനകീയരായ രണ്ട് പോലീസുകാരെയും സിറ്റി ഗോൾഡ് ആദരിച്ചത്.

വീക്കിലി നറുക്കെടുപ്പ് എം. അബൂബക്കർ നിർവഹിച്ചു. വിജയിയായി ഷെഫീഖ് എരിയാൽ തെരഞ്ഞെടുക്കപ്പെട്ടു. DEC 31 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിലെ ആദ്യ നറുക്കെടുപ്പാണ് വെള്ളിയാഴ്ച്ച നടന്നത്. ഇനി മൂന്ന് നറുക്കെടുപ്പും അവസാന ബമ്പർ നറുക്കെടുപ്പും നടക്കാനുണ്ട്. ആഴ്ചയിലെ നറുക്കെടുപ്പ് വിജയികൾക്ക് ഡയമണ്ട് റിങ്ങും, ബമ്പർ സമ്മാനമായി ഡയമണ്ട് നെക്ലസുമാണ് സമ്മാനം.

ഫെസ്റ്റിവലിന്‍റെ ഭാഗമായി മറ്റു നിരവധി അനൂകുല്യങ്ങളും സിറ്റി ഗോൾഡ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. പരിപാടിയിൽ സിറ്റി ഗോൾഡ് എം.ഡി മുഹമ്മദ് ഇർഷാദ്, ഡയറക്ടർമാരായ നൗഷാദ്, ദിൽഷാദ് തുടങ്ങിയവരും ബ്രാഞ്ച് മാനേജർ തംജീദ് അടക്കത്ത്ബയൽ, സെയില്‍സ് മാനേജർ കൃഷ്ണൻ തുടങ്ങി മറ്റു ജീവനക്കാരും പർച്ചേസിനായി ഷോറൂമിൽ എത്തിയ നിരവധി ഉപഭോക്താക്കളും പങ്കടുത്തു.

0Shares