Categories
കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിന് കീഴിലും കണ്‍ട്രോള്‍ റൂം തുറന്നു; 24 മണിക്കൂറും വിളിക്കാം..
Trending News





കാസറഗോഡ്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പ്രവര്‍ത്തനം ആരംഭിച്ചതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. പ്രസ്തുത വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കുവാന്‍ സാധിക്കും. സാധാരണയുള്ള വൈദ്യുതി മുടക്കം ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറിലോ 9496001912 എന്ന നമ്പറിലോ കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, വാട്ട്‌സ് ആപ് നമ്പര്‍ എന്നീ വിവരങ്ങൾ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി മുടക്കം അറിയിക്കുന്നതിന് എസ്.എം.എസ് ലഭിക്കുവാന്‍ ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ കെ.എസ്.ഇബി യുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
Also Read

Sorry, there was a YouTube error.