
കാസറഗോഡ്: കേരളത്തിലും കർണാടകയിലും ദുബായിലും വ്യാപിച്ചു കിടക്കുന്ന പ്രമുഖ ജ്യൂവല്ലറി ഗ്രുപ്പായ സിറ്റി ഗോൾഡ് കഴിഞ്ഞ 22വർഷമായി സംഘടിപ്പിച്ചു വരുന്ന ഹജ്ജ്- ഉംറ പഠന ക്ലാസ് ഈ വർഷവും നടത്തുകയാണ്. 2026 ഏപ്രിൽ 2 വ്യാഴ്ച രാവിലെ 10 മണിക്ക് കാസർഗോഡ് പുലികുന്നിലുള്ള മുനിസിപ്പൽ ടൗൺ ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. നിരവധി ഹജ്ജ്-ഉംറ ക്‌ളാസുകൾക്ക് നേതൃത്വം നൽകി പരിചയ സമ്പന്നനായ കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ പണ്ഡിതൻ ഉസ്താത് അബ്ദുസമത് പുകൂട്ടുർ ക്ലാസ്സിന് നേതൃത്വം നൽകും. ചടങ്ങിൽ മറ്റു പണ്ഡിതന്മാരും, സാധാതിങ്ങളും, നേതാക്കളും സംബന്ധിക്കും. ഈ വർഷം സർക്കാർ വഴിയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിന്ന് പോകുന്ന മുഴുവൻ ഹജ്ജാജിമാരും ഈ മഹത്തായ പഠന ക്ലാസ് ഉപയോഗപ്പെടുത്തണമെന്നും ക്ലാസ് തികച്ചും സൗജന്യമാണെന്നും സിറ്റി ഗോൾഡ് ചെയർമാൻ കെ.എ അബ്ദുൽ കരീം കോളിയാട് പറഞ്ഞു. എല്ലാ ഹജജുമാരെയും അദ്ദേഹം സ്വാഗതം ചെയ്തു.
