ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തി ; മാംസം കഴിക്കാനും സുരക്ഷിതം; സൂപ്പര്‍ പശുക്കളുമായി ചൈന

You are currently viewing ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തി ; മാംസം കഴിക്കാനും സുരക്ഷിതം; സൂപ്പര്‍ പശുക്കളുമായി ചൈന

ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം. സൂപ്പര്‍ പശുക്കള്‍ എന്നാണ് പുതിയതായി ക്ലോണ്‍ ചെയ്‌തെടുത്ത പശുക്കള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

പ്രതിവര്‍ഷം സൂപ്പര്‍ പശുക്കള്‍ക്ക് 18,000 ലിറ്റര്‍ പാലും അവയുടെ ജീവിതകാലത്ത് ഏകദേശം 100,000 ലിറ്റര്‍ പാലും ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. പ്രത്യേകമായി ആസൂത്രണം ചെയ്ത ബ്രീഡിങ് പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോൺ ചെയ്തെടുത്തത്. ഒരു ശരാശരി ഇന്ത്യൻ പശു (പ്രസവശേഷം) ഒരു ദിവസം ശരാശരി 10-15 ലിറ്റർ പാൽ ആണ് നൽകുന്നത്. എച്ച്‌എഫ്, ജേഴ്‌സി ഇനത്തിൽപ്പെട്ട പശുക്കൾ ആണെങ്കിൽ പ്രതിദിനം ഏകദേശം 20-25 ലിറ്റർ പാൽ വരെയുമാണ് നൽകുന്നത്.

അതായത് പ്രതിവർഷം 6000 മുതൽ 8000 ലിറ്റർ വരെ. എന്നാൽ, ക്ലോണിങ്ങിലൂടെ ചൈന വികസിപ്പിച്ചെടുത്ത മൂന്ന് സൂപ്പർ പശുക്കൾ പൂർണ്ണവളർച്ചയെത്തിയാൽ അമേരിക്കൻ പശുവിനെക്കാൾ 50 ശതമാനം കൂടുതൽ പാൽ ഉല്പാദിപ്പിക്കാൻ ശേഷിയുള്ളവ ആയിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഡിസംബര്‍ ആദ്യവാരത്തോടെയാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ ലിംഗ്വു സിറ്റിയില്‍ പശുക്കുട്ടികള്‍ ജനിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് പോലെ സുരക്ഷിതമാണ് ക്ലോണ്‍ ചെയ്ത പശുവിൻ്റെ മാംസവും പാലും കഴിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ ആയിരത്തോളം സൂപ്പര്‍ പശുക്കളെ സൃഷ്ടിച്ച് രാജ്യത്തിന് ആവശ്യമായ പാല്‍ സ്വന്തമായി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഗവേഷകര്‍ പറഞ്ഞു.

0Shares