കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം; വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

  • Post category:health / news
  • Reading time:1 min read
You are currently viewing കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം; വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉടന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ.അടുത്ത ദിവസം തന്നെ ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാക്‌സിന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്. കൂടുതല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.

0Shares