
കേരളത്തില്‍ എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച പോസ്റ്റ് പോൾ സർവ്വേഫലങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ യു.ഡി.എഫ് വിരുദ്ധതയാണ് സർവ്വേഫലങ്ങളിൽ കണ്ടതെന്നും ജനങ്ങൾ യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വോട്ടെണ്ണലിൽ ജാഗ്രത പാലിക്കണമെന്നും തിരിമറികൾ നടക്കാൻ സാധ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ നടക്കുന്ന സ്ഥലങ്ങളിൽ പൂർണമായി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
