Categories
Kerala local news obitury

അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ യുവാവ് മരണപെട്ടു; കുമ്പള സഹകരണ ആശുപത്രിയിൽ പ്രതിഷേധം; ആരിക്കാടി സ്വദേശി ഹരീഷാണ് മരണപ്പെട്ടത്

കുമ്പള: മൊഗ്രാൽ പെറുവാടിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരണപെട്ടു. കുമ്പള അരിക്കാടിയിലെ ഹരീഷ് കുമാർ (36)ണ് മരണപ്പെട്ടത്. ഹരീഷിനെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അനുബന്ധ സ്കാനിങ്ങുകൾ എടുത്തു. പരിക്ക് ഗുരുതരമല്ലന്നും മംഗലാപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലന്നും ഡോക്ടർ അറിയിച്ചു. ഇതോടെ ആശ്വസിച്ചിരുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ട് മരണ വാർത്തയാണ് പിന്നീട് അറിഞ്ഞത്.

ഓക്സിജൻ അളവ് കുറഞ്ഞു എന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ ചികിത്സയിലെ പിഴവ് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകർ കുമ്പള സഹകരണ ആശുപത്രിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ സുഹൃത്തുക്കൾ തയ്യറായിട്ടും ആവശ്യമില്ല എന്ന് ഡോക്ടർ അറിയിച്ചതായും ഗുരുതര പരിക്ക് പോലും ഇല്ലാത്ത ഹരീഷ് എങ്ങനെ മരണപെട്ടു എന്നത് ഡോക്ടർ വ്യക്തമാക്കണമെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. ആശുപത്രിയിൽ പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുമാർട്ടം നടപടിക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. പോസ്റ്റുമോർട്ടത്തിലൂടെ മരണകാരണം വ്യക്തമാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. പകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്ന നിലയിലാണ്. കാറിലുണ്ടായ യാത്രക്കാർ കാസറഗോഡ് ആശുപതിയിൽ ചികിത്സയിൽ എന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest