പെണ്ണ് കിട്ടുന്നില്ല: 200 യുവാക്കൾ ക്ഷേത്രത്തിലേക്ക് ദൈവാനുഗ്രഹം തേടി പദയാത്ര നടത്താൻ ഒരുങ്ങുന്നു

You are currently viewing പെണ്ണ് കിട്ടുന്നില്ല: 200 യുവാക്കൾ ക്ഷേത്രത്തിലേക്ക് ദൈവാനുഗ്രഹം തേടി പദയാത്ര നടത്താൻ ഒരുങ്ങുന്നു

ജീവിതപങ്കാളിയെ തേടി അലഞ്ഞുവലഞ്ഞ 200 യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് റിപ്പോര്‍ട്ട്. 200 യുവാക്കള്‍ പദയാത്രയില്‍ അണിചേരും. ചാമരാജനഗർ ജില്ലയിലെ എം.എം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്

കല്യാണം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണ് വേറിട്ട നീക്കം. ഈ മാസം 23ന് കെ.എം ദൊഡ്ഡിയില്‍ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതിനോടകം 200 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏറെയും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിൻ്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്.

ആശയം അറിഞ്ഞ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.

0Shares