ലെഫ്റ്റനണ്ട് റാങ്കില്‍ മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ സേവനം അനുഷ്ഠിക്കാം; നിരവധി ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം

You are currently viewing ലെഫ്റ്റനണ്ട് റാങ്കില്‍ മിലിട്ടറി നഴ്‌സിംഗ് സര്‍വീസില്‍ സേവനം അനുഷ്ഠിക്കാം; നിരവധി ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം

2023- 24 വര്‍ഷത്തെ മിലിട്ടറി നഴ്‌സിംഗ് സര്‍വീസിലേക്കുള്ള തസ്‌തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മീഷൻ വ്യവസ്ഥകള്‍ അനുസരിച്ചാകും നിയമനം നടക്കുക. വിവിധ തസ്‌തികകളിലേക്ക് വനിതകള്‍ക്കാണ് അവസരം.

ഇന്ത്യൻ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സര്‍വ്വകലാശാലയില്‍ നിന്നും കരസ്ഥമാക്കിയ എം.എസ്‌.സി- നഴ്‌സിംഗ് അല്ലെങ്കില്‍ നഴ്‌സിംഗ് ബി.എസ്‌.സി എന്നിവയാണ് യോഗ്യത. കൂടാതെ സ്‌റ്റേറ്റ് കൗണ്‍സിലില്‍ രജിസ്‌ട്രേഷൻ നല്‍കിയവര്‍ക്കാകും അപേക്ഷിക്കാനാകുക.

21നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക. 1988 ഡിസംബര്‍ 25നും 2002 ഡിസംബര്‍ 26നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. കമ്പ്യുട്ടര്‍ അധിഷ്ഠിത പരീക്ഷയും അഭിമുഖവും മെഡിക്കല്‍ പരിശോധനയും നടത്തിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24ന് കമ്പ്യുട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.

നഴ്‌സിംഗ്, ഇംഗ്ലീഷ് ഭാഷ, ജനറല്‍ ഇൻ്റെലിജൻസ് എന്നിവയെ ആസ്‌പദമാക്കി മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലാണ് ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്നവരുടെ അഭിമുഖം നടക്കുക ഡല്‍ഹിയിലായിരിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരിശോധന നടക്കും. എക്‌സ്‌റേയും ഉദരത്തിൻ്റെ അള്‍ട്രാസൗണ്ട് സോണോഗ്രഫി പരിശോധനയുമാകും നടത്തുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടക്കത്തില്‍ അഞ്ച് വര്‍ഷവും പരമാവധി 14 വര്‍ഷവുമാകും സര്‍വീസ് കാലാവധി. രാജ്യത്തെവിടെയുമുള്ള ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവയില്‍ സേവനമനുഷ്ഠിക്കേണ്ടതായി വരും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26 ആണ്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

0Shares