മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ചരിത്രം കുറിച്ച് ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

  • Post category:international / news
  • Reading time:1 min read
You are currently viewing മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ചരിത്രം കുറിച്ച്  ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ഇന്ത്യൻ വംശജനായ ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. കൺസർവേറ്റീവ് പാർട്ടി നേതൃതിരഞ്ഞെടുപ്പിൽ നിന്ന് പെന്നി മോർഡന്റ് പിൻമാറി. ഇതോടെ ഋഷി സുനക് മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വെളുത്ത വംശജനല്ലാത്ത വ്യക്തിയും ആദ്യ ഹിന്ദുവുമാണ് ഋഷി സുനക്. കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പിൽ നേരത്തെ ലിസ് ട്രസിനോട് തേറ്റ സുനകിന് ഒന്നരമാസത്തിനകം പ്രധാനമന്ത്രി പദത്തിലെത്തുകയാണ്.ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍. ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്.

2020ലാണ് ബ്രിട്ടൻ്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്.

2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ടില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്.

0Shares