ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് വിതരണം; സംഘത്തിലെ പ്രധാനിക്കെതിരെ കാപ്പ ചുമത്തി പോലീസ്

  • Post category:local news
  • Reading time:1 min read
You are currently viewing ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് വിതരണം; സംഘത്തിലെ പ്രധാനിക്കെതിരെ കാപ്പ ചുമത്തി പോലീസ്

കാസർകോട്: ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറത്തെ ജാഫറിനെതിരെ കാപ്പ ചുമത്തി. ഹോസ്ദുർഗ്., ചന്ദേര പോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് വിതരണം, കവർച്ച അടക്കം നാലു കേസുകളിൽ പ്രതിയായ ജാഫർ എം. പി (32) എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്

കൂടാതെ ഫെബ്രുവരി മാസം പത്താം തീയതി ഇക്ബാൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ മദ്യ ലഹരിയിൽ കാണപ്പെട്ട പുറമെ നിന്നെത്തിയ സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരായ കോളവയൽ ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച കേസിൽ പ്രതിയായ നൗഷാദ് എന്നയാളെ കഴിഞ്ഞ ആഴ്ച കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ഇയാളെ സംഭവം നടന്ന ദിവസം തന്നെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ. പി ഷൈനിൻ്റെ യും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു.

തുടർന്ന് കാപ്പ നിയമപ്രകാരം 6 മാസം കരുതൽ തടങ്കലിന് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന റിപ്പോർട്ട്‌ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കു.കയായിരുന്നു. ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായി മയക്കു മരുന്ന് വിതരണക്കാർക്കെതിരെ നടപടികൾ അതി ശക്തമാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ ഗുണ്ട നിയമ പ്രകാരം അറസ്റ്റിൽ ആകുന്ന മൂന്നാമത്തെ ആളാണ് ജാഫർ. നേരത്തെ മയക്കു കച്ചവടക്കാരനായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനേ ഗുണ്ട നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടിച്ചിരുന്നു

0Shares