ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കണം: മുസ്‌ലിം ലീഗ്

  • Post category:local news
  • Reading time:1 min read
You are currently viewing ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കണം: മുസ്‌ലിം ലീഗ്

മുളിയാർ/ കാസർകോട്: ബോവിക്കാനം – ഇരിയണ്ണി -കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തടസ്സം ഉന്നയിക്കുന്നവരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം സാധ്യമാക്കുന്നതിന് പകരം ഗൂഢ താൽപര്യ ങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിച്ചും അവാസ്തവം പ്രചരിപ്പിച്ചും കഴിവ്കേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ചിലർ നടത്തിവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

റോഡ് പണി പൂർത്തീകരിക്കരിച്ച് യാത്രക്കാർ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

ഖാലിദ് ബെള്ളിപ്പാടി, ബി.എം. അബൂബക്കർ,ബി.എം. അഷ്റഫ്,ഷറീഫ് കൊടവഞ്ചി,മൻസൂർ മല്ലത്ത്,സിദ്ധീഖ് ബോവിക്കാനം,ഖാദർ ആലൂർ ,അബ്ദുൾ ഖാദർ കുന്നിൽ, അബ്ദുൾ റഹ്മാൻ
ബസ് സ്റ്റാൻ്റ്, എ.കെ. യൂസഫ്,മുഹമ്മദലി മാസ്തികുണ്ട്, സി. സുലൈമാൻ,ഹാരീസ് ബോവിക്കാനം,
മറിയുമ്മ അബ്ദുൾ ഖാദർ,അനീസ മൻസൂർ മല്ലത്ത്,അബ്ബാസ് കൊളച്ചപ്പ്,എബി.കലാം, കെ.മുഹമ്മദ് കുഞ്ഞി, പി.എ അഹമ്മദ് കുഞ്ഞി,രമേശൻ മുതലപ്പാറ,അഷ്റഫ് ബോവിക്കാനം,അഡ്വ: ജുനൈദ്,അബ്ദുല്ല ബെള്ളിപ്പാടി, അബൂബക്കർ ചാപ്പ, ഷഫീഖ് മൈക്കുഴി, അബ്ദുള്ള ഹാജി ബാങ്കോക്ക്,എം.എ. അഷ്റഫ്,റാഷിദ് മൂലടുക്കം, അൽത്താഫ് പൊവ്വൽ എന്നിവർ സംബന്ധിച്ചു.

0Shares