Categories
കാലവർഷ കെടുതിയിൽ വീട് നിലംപരിശായി; കമലയ്ക്ക് സി.പി.ഐ.എം ജനകീയ കൂട്ടായ്‌മയിൽ നിർമിച്ച സ്‌നേഹവീട് നൽകി
തക്കോൽദാനം ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് സംസ്ഥാനസമിതിയംഗം സി. എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു.
Trending News





ഇരിയണ്ണി/ കാസർകോട്: കാലവർഷ കെടുതിയിൽ വീട് നിലംപരിശായ ഇരിയണ്ണി ബേപ്പ് പൂവാളയിലെ കമലയ്ക്ക് സി.പി.ഐ .എം ഇരിയണ്ണി ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്‌മയിൽ നിർമിച്ച സ്നേഹവീട് കൈമാറി. തക്കോൽദാനം ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് സംസ്ഥാനസമിതിയംഗം സി. എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു.
Also Read
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന കമലക്ക് മൂന്ന് പെണ്മക്കളാണ്. വീട് തകർന്നപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യുവജനസാംസ്‌കാരിക സംഘാടനകളും ക്ളബുകളും വ്യക്തികളും സ്ഥാപനങ്ങളും രാഷ്ട്രീയഭേദമന്യെ സഹായവുമായെത്തിയപ്പോൾ ഒന്നരവർഷത്തെ അധ്വാനത്തിനൊടുവിൽ വീട് പൂർത്തീകരിച്ചു.

താക്കോൽദാന ചടങ്ങിൽ ബി. കെ നാരായണൻ അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം സിജിമാത്യു, കാറഡുക്ക ഏരിയാ സെക്രട്ടറി എം. മാധവൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. വി മിനി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി. ബാലകൃഷ്ണൻ, ബി. എം പ്രദീപ്, പി. രവീന്ദ്രൻ, പഞ്ചായത്തംഗം സി. നാരായണിക്കുട്ടി എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ പി. വിനയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി വൈ. ജനാർദനൻ സ്വാഗതവും വിനോദ് പൂവാള നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.