
ബദിയഡുക്ക(കാസറഗോഡ്): ബദിയഡുക്ക ഗ്രാമ പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡി. ശങ്കരയെ അച്ചീവ് ട്രസ്റ്റ് അംഗങ്ങൾ ഓഫീസിൽ എത്തി ആദരിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന സൗഹൃദ സംഗമത്തിലാണ് ആദരിക്കൽ നടന്നത്. ചടങ്ങിൽ പ്രസിഡന്റ് ഡി. ശങ്കരക്ക് പുറമെ വൈസ് പ്രസിഡന്റ് അശ്വിനി കെ.എം, പഞ്ചായത്ത് അംഗം ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം മഹേഷ് വാലകുഞ്ച എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ട്രസ്റ്റ് അംഗങ്ങൾ പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു. ബേളയിലെ നേത്രാലയ റോഡിൻ്റെ ശോചനീയ അവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായണ് അച്ചീവ് ട്രസ്റ്റ് അംഗങ്ങൾ നിവേദനം സമർപ്പിച്ചത്. നിവേദനം സ്വീകരിച്ച അധ്യക്ഷൻ നേത്രാലയ റോഡിൻ്റെ ദീർഘകാല പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഉറപ്പ് നൽകി.
അച്ചീവ് (ACHIEVE) ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി രമ സുനിൽ, ഡയറക്ടർ ഡോ. രശ്മി പ്രകാശ്, മാനേജർ രാജേശ്വരി കുഞ്ചാർ എന്നിവർ പങ്കെടുത്തു. ട്രസ്റ്റിൻ്റെ സാമൂഹിക പ്രവർത്തനങ്ങൾക്കും ഭാവി പദ്ധതികൾക്കും പഞ്ചായത്ത് നേതൃത്വത്തിൻ്റെ സഹകരണം അഭ്യർത്ഥിച്ചു. സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ അച്ചീവ് ട്രസ്റ്റുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് പ്രതിനിധികൾ ഉറപ്പ് നൽകിയാതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
