ആംആദ്മി എം.എൽ.എമാരെക്കൂടി വലയിലാക്കാൻ ബി.ജെ.പി; ഗുജറാത്തിൽ സംഭവിക്കുന്നത്

  • Post category:national / news
  • Reading time:1 min read
You are currently viewing ആംആദ്മി എം.എൽ.എമാരെക്കൂടി വലയിലാക്കാൻ ബി.ജെ.പി; ഗുജറാത്തിൽ സംഭവിക്കുന്നത്

ഗുജറാത്തിൽ ആം ആദ്മി എം.എൽ.എമാർ ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ അധികാരത്തുടർച്ച നേടിയ ബി.ജെ.പി, എ.എ.പി എം.എൽ.എമാരെക്കൂടി വലയിലാക്കാൻ ശ്രമിക്കുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജുനാഗഡ് ജില്ലയിലെ വിശ്വധാർ മണ്ഡലത്തിൽ നിന്നും വിജയിച്ച ഭൂപട്ട് ഭയാനി ഉടൻ തന്നെ ബി.ജെ.പിയിൽ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. തൻ്റെ അന്തിമതീരുമാനം ജനങ്ങളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മോദി രാജ്യത്തിനു അഭിമാനമാണെന്നും ഭൂപദ് ഭയാനി പറഞ്ഞു. അദ്ദേഹം ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടാതായാണ് സൂചന.

സംസ്ഥാനത്തെ വിജയിച്ച അഞ്ച് ആംആദ്മി എം.എൽ.എമാരുമായി ബി.ജെ.പി ചർച്ച നടത്തിയെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപദ് ഭയാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർധിച്ചതിന് കാരണം മോദിയാണെന്നും അദ്ദേഹം രാജ്യത്തിന് അഭിമാനമാണെന്നും ഭൂപദ് ഭയാനി പറഞ്ഞു.

0Shares