അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: കെ. സുരേന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: കെ. സുരേന്ദ്രൻ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തവണ ബീഹാറിലും മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബി.ജെ.പി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

ഇനി കേരളത്തിലും ബി.ജെ.പി അധികാരം നേടും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സർക്കാരിന്‍റെ നില പരുങ്ങലിലാണ്. കേരളത്തിലെ പ്രതിപക്ഷം സാങ്കേതികം മാത്രമാണ്.

ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നു. സെക്രട്ടേറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

0Shares