ഗുജറാത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി നീക്കം; പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാൻ തീരുമാനിച്ചു

  • Post category:national / news
  • Reading time:1 min read
You are currently viewing ഗുജറാത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി നീക്കം; പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാൻ തീരുമാനിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ബി.ജെ.പി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിരമിച്ച ഹൈകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിച്ചിരുന്നു.

വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിൻ്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏക സിവില്‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏക സിവില്‍ കോഡിനെതിരാണ്.

0Shares