നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശം; മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നൽകി

  • Post category:national / news
  • Reading time:1 min read
You are currently viewing നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശം; മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം.

പിന്നാലെ ഖർഗെക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. കരയ്ക്ക് പിടിച്ചിട്ട മീനിൻ്റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രതികരിച്ചു.

0Shares